നല്ലതിനെ നാം നന്മയെന്നും, ചീത്തയെ തിന്മയെന്നും വിളിക്കുന്നു. എന്നാൽ പലപ്പോഴും നാം നമുക്കുള്ളിലെ തന്നെ നന്മയെക്കുറിച്ച് അജ്ഞരാണ്. വിധിക്കാനുള്ള ആവേശം വിധിക്കപ്പെടുമ്പോൾ കാണിക്കാറില്ല, അതാണല്ലോ പല വിദ്വേഷത്തിനും ഹേതു.
മനസ്താപത്തെ പ്രകീർത്തിക്കുന്ന സമുഹം എത്രത്തോളം സ്വന്തം തെറ്റുകൾ തിരുത്തിയവരേയോ, തിരുത്താൻ ശ്രമിക്കുന്നവരെയോ അംഗീകരിക്കുന്നുണ്ട്.
തെറ്റ് ചെയ്യുക എന്നത് മാനുഷികവും , അത് ക്ഷമിക്കുക എന്നത് ദൈവികവുമെന്ന് വാക്കുകളിൽ സൂക്ഷിക്കുന്നവർ പ്രവൃത്തിയിൽ എത്രത്തോളും ദൈവികരാണ്.നമ്മുടെ സമുഹത്തിന്റെ വൃത്തികെട്ട ഒരു നയമാണ് "ഒറ്റപ്പെടുത്തൽ". യുവ തലമുറയിലാണ് തെറ്റുകളധികവും സംഭവിക്കുന്നത്. ഇന്നും അങ്ങനെ തന്നെ പക്ഷേ കാഠിന്യം ഏറിയെന്ന് മാത്രം. ഇന്നത്തെ തലമുറയിൽ സംഭവിക്കുന്നതെന്തെന്ന് ഏവർക്കും അറിയാം. നല്ലത് ചൊല്ലി കൊടുക്കണലധികം പരിതപിക്കാനും, കുറ്റപ്പെടുത്തനാണല്ലോ സമയവും, താല്പര്യവും. ഒന്നും വേണ്ട എന്നാൽ സ്വയം അറിഞ്ഞ് മനസ്സിലാക്കി വരുന്നവരോട് അല്പം ദയയായി കൂടെ ? ചുറ്റുമൊന്ന് കണ്ണോടിച്ചാൽ അറിയാം ചിലരുടെയെങ്കിലും വീഴ്ചയിൽ നമ്മുടെ ചവിട്ടിന്റെ പങ്കെത്രയുണ്ടെന്ന്. ഒറ്റപ്പെടൽ എന്നത് ഭീകരമായ അനുഭവമാണ്.
ചിലർക്ക് അതിജീവിക്കാനാകും, അറിയുന്ന ആരെങ്കിലും കൂടെയുണ്ടെങ്കിൽ മാത്രം. എന്നാൽ ഒറ്റപ്പെടുന്നവരിലധികവും സമൂഹ മധ്യത്തിൽ നിന്നും പിന്നോക്കം മാറുന്നവരാണ്.
പിന്നെ കോമാളി വേഷങ്ങളിലേക്ക് (അവരറിയില്ല) വേഷപ്പകർച്ച ചെയ്യാനാണവർക്കിഷ്ടം.തിരിച്ചു വരവാഗ്രഹിക്കുന്നവർക്ക് വഴിയൊരുക്കാൻ ആരും ആവശ്യപ്പെടുന്നില്ല, പകരം വഴി മുടക്കാതിരുന്നു കൂടെ…. കാട്ടുകല്ല് മൂലക്കല്ല് ആയ പല ചരിത്ര സത്യങ്ങളും നമുക്കിടയിലില്ലേ. ഒന്നു ചേർത്ത് നിർത്തിയാൽ നിലനിൽക്കുന്നത് ഒരു ജീവിതം തന്നെയാണ്.
പ്രായത്തിന്റെ അബദ്ധ ധാരണകളാണ് പലരെയും വഴി മാറ്റി വിടുന്നത്. ജീവിതാനുഭവമുള്ളവർക്ക് അത് മനസ്സിലാകുമല്ലോ ? നമുക്കിടയിലുള്ളവരോടിത്തിരി സ്നേഹം കാണിക്കാൻ….
അവർ ഒറ്റപെടാതിരിക്കാൻ


അഷ്‌ഫാക്ക് അഷ്‌റഫ്

1 Comments
👍🙏
ReplyDelete